Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashmika Mandhana

ടോം ​ക്രൂ​സി​നെ വെ​ട്ടിനിരത്തി പ്രണവ്; ഒടിടിയിൽ ഇ​ന്ത്യ​ന്‍ താ​രോത്സവം, ഒന്നാം സ്ഥാ​നത്ത് രശ്മി മന്ദാന

ഒടിടിയിൽ ഇന്ത്യൻ താരോത്സവമാണ് കഴിഞ്ഞ ആഴ്ചയിൽ അരങ്ങേറിയത്. ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കിയായിരുന്നു ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്. ലോ​ക​സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ടോം ​ക്രൂ​സി​നെ മ​റി​ക​ട​ന്നതും വലിയ വാർത്തയായി.

എന്നാൽ, ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ ​താ​ര​ങ്ങ​ള​ല്ല, മ​റി​ച്ച മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യുവതാരം പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ൽ‌ ആണ്. തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​ന​ടി​യു​മാ​യ ര​ശ്മി​ക മ​ന്ദാ​ന​യാണ് ഒടിടി ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.

ഡി​സം​ബ​ര്‍ എ​ട്ട് മു​ത​ല്‍ 14 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ടി​ടി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​ണ്ട ചി​ത്ര​ത്തി​ന്റെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ഓ​ര്‍​മാ​ക്‌​സ് മീ​ഡി​യ. ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ദി ​ഗേ​ള്‍​ഫ്ര​ണ്ട്- ആ​ണ് ലി​സ്റ്റി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ വാ​ര​ത്തി​ല്‍ നാ​ലാം സ്ഥാ​ന​ത്ത് ആ​യി​രു​ന്ന ചി​ത്രം ഈ ​ആ​ഴ്ച വ​ലി​യ നേ​ട്ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 2.5 മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രാ​ണ് ദി ​ഗേ​ള്‍ ഫ്ര​ണ്ട് ഈ ​ആ​ഴ്ച നേ​ടി​യ​ത്. നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ ചി​ത്ര​ത്തി​ന്‍റെ സ്ട്രീ​മിംഗ് തു​ട​രു​ക​യാ​ണ്.

മ​ല​യാളി​ക​ള്‍​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ടാ​ണ് ഈ ​വാ​രം ഒ​ടി​ടി​യി​ല്‍ സം​ഭ​വി​ച്ച​ത്. പ്ര​ണ​വിന്‍റെ ഡീ​യ​സ് ഈ​റെ ഓ​ര്‍​മാ​ക്‌​സ് മീ​ഡി​യ​യു​ടെ ക​ണ​ക്കി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു പ്ര​ണ​വ് ചി​ത്രം. 2.1 മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രാ​ണ് ചി​ത്ര​ത്തി​നു​ണ്ടാ​യ​ത്. ജി​യോ ഹോ​ട്ട്സ്റ്റാ​റി​ല്‍ സ്ട്രീ​മിംഗ് തു​ട​രു​ന്നു. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ ചി​ത്ര​മാ​യ കാ​ന്ത​യാ​ണ് അ​ഞ്ചാം സ്ഥാ​ന​ത്ത്. നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ തു​ട​രു​ന്നു.

മൂ​ന്നാം സ്ഥാ​ന​ത്ത് ആ​ണ് ഹോളിവുഡ് താ​ര​ച​ക്ര​വ​ര്‍​ത്തി​ ടോം ക്രൂസിന്‍റെ മി​ഷ​ന്‍ ഇ​മ്പോ​സി​ബി​ള്‍ എ​ന്ന ചി​ത്രം. ര​ണ്ട് മി​ല്യ​ണ്‍ കാ​ഴ്ച​യാ​ണു ചി​ത്രം നേ​ടി​യ​ത്. ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്നു. നാ​ലാം സ്ഥാ​ന​ത്തു വ​രു​ണ്‍ ധ​വാ​ന്‍ ചി​ത്രം സ​ണ്ണി സം​സ്‌​കാ​രി കി ​തു​ള്‍​സി കു​മാ​രി- ആ​ണ്. നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ കാ​ണാം.

Latest News

Corehub Up